പരാതിക്കാരിയായ കണ്ണൂർ പഴശ്ശി സ്വദേശിനി പി. വി. ടെസ്സിക്ക് എത്രയും വേഗം സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കണമെന്ന് കമ്മീഷൻ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സംഭവത്തിൽ ഐ. സി. ഡി. എസ്. സൂപ്പർവൈസർക്ക് മനുഷ്യാവകാശ കമ്മീഷന്റെ ശാസന ലഭിച്ചു. വീഴ്ച ആവർത്തിക്കരുത് എന്ന് കമ്മീഷൻ കർശന നിർദേശവും നൽകി.
Also Read-കെഎസ്ആര്‍ടിസിയില്‍ കാക്കി യൂണിഫോം തിരിച്ചുവരുന്നു; യൂണിയനുകളുടെ ആവശ്യം അംഗീകരിച്ചു
സാക്ഷ്യപത്രം കാരണം വിധവ പെൻഷൻ നഷ്ടമായ സാഹചര്യത്തിൽ പരാതിക്കാരിക്ക് ഐ. സി. ഡി. എസ്. സൂപ്പർവൈസർ നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
advertisement
2020 നവംബർ 2 ന് ചേർന്ന കുറ്റ്യാട്ടൂർ പഞ്ചായത്ത് ക്ഷേമ കാര്യ സമിതിയാണ് പെൻഷൻ നിഷേധിച്ചത്. അന്നു മുതൽ ഇനി പെൻഷൻ അനുവദിക്കുന്ന തീയതി വരെ ഉള്ള കാലയളവിലെ പെൻഷൻ തുക എത്രയാണെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി ഐ.സി.ഡി.എസ്. സൂപ്പർവൈസറെ അറിയിക്കണം. അറിയിപ്പ് ലഭിച്ച് രണ്ടാഴ്ചക്കകം സൂപ്പർവൈസർ പ്രസ്തുത തുക പരാതിക്കാരിക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. തുക നൽകിയ ശേഷം ഐ.സി.ഡി.എസ്. സൂപ്പർവൈസർ കമ്മീഷനിൽ നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കണം.