108 ആംബുലന്‍സിലെ ഡ്രൈവറാണ് പീഡനം നടത്തിയത്. കോവിഡ് രോഗിക്കൊപ്പം ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.
advertisement
കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്‌തു. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി കെ.ജി.സൈമണ്‍ പറഞ്ഞു. പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണ്. പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
