നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Rape of Covid Patient| 'പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതി തക്കം പാർത്തിരുന്നു' ; ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന

  Rape of Covid Patient| 'പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതി തക്കം പാർത്തിരുന്നു' ; ആറന്മുളയിലെ ക്രൂരപീഡനം ആസൂത്രിതമെന്ന് സൂചന

  പെൺകുട്ടിയെ പന്തളത്ത് ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരു വഴിയിലൂടെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

  പിടിയിലായ നൗഫൽ

  പിടിയിലായ നൗഫൽ

  • Share this:
   പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽവെച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവം ആസൂത്രിതമെന്ന് സൂചന. പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടാൻ പ്രതി തക്കംപാർത്തിരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കൊലക്കേസ് പ്രതിയായിരുന്ന നൗഫൽ ഇതിനായി തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചുവെന്നും പൊലീസ് കരുതുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ ആംബുലൻസിലെത്തിച്ചതും നൗഫലായിരുന്നു. ഇതുവഴി പെൺകുട്ടിയുടെ ഫോൺ നമ്പർ അടക്കം പ്രതി സംഘടിപ്പിച്ചിരുന്നു. അന്നുമുതൽ തന്നെ പ്രതി പെൺകുട്ടിയെ വലയിലാക്കാൻ നീക്കം തുടങ്ങി.

   Also Read- കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

   സമ്പർക്കപട്ടികയിലുള്ളതിനാൽ പെൺകുട്ടിക്ക് കോവിഡ് വരുമെന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനായി അവസരം ലഭിക്കുമെന്നും മനസിലാക്കിയ പ്രതി, ഇതിനായി കാത്തിരിക്കുകയുമായിരുന്നു. പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞ്, പ്ലാൻ ചെയ്ത പ്രകാരം ആംബുലൻസിൽ എത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നത് രാത്രി വൈകിപ്പിച്ചതും പ്രതിയുടെ ക്രിമിനൽ ബുദ്ധിയാണ് തെളിയിക്കുന്നത്.

   Also Read- 'ചെയ്തത് തെറ്റ്; ആരോടും പറയരുത്'; ക്രൂരപീഡനത്തിന് ശേഷം ആംബുലൻസ് ഡ്രൈവർ പറഞ്ഞത്

   വീട്ടുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടൂരിലെ ബന്ധുവീട്ടിൽ ക്വറന്റീനിൽ കഴിയുകയായിരുന്നു പെൺകുട്ടി.
   സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടിൽ നിന്നും പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം കോവിഡ് രോഗിയായ 42 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. രാത്രി 11.30നായിരുന്നു ഇവർ ആംബുലൻസിൽ പുറപ്പെട്ടത്.

   Also Read- കോവിഡ് രോഗിയായ യുവതിക്ക് ആംബുലന്‍സിൽ പീഡനം: 'സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണം': കെ. സുരേന്ദ്രൻ

   വീട്ടമ്മയ്ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ഒപ്പമുള്ള പെൺകുട്ടിക്ക് മറ്റൊരു ആശുപത്രിയിലുമാണ് ചികിത്സാ സൗകര്യം ഒരുക്കിയിരുന്നത്. ഇവരെ കോഴഞ്ചേരിയിലെ ജനറൽ ആശുപത്രിയിൽ ഇറക്കിയ ശേഷമാണ് പെൺകുട്ടിയെ പന്തളത്തിലെത്തിച്ചത്. പെൺകുട്ടിയെ പന്തളത്ത് ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാർഗം. എന്നാൽ, നൗഫൽ പെൺകുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ മറ്റൊരു വഴിയിലൂടെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവിടെ നിന്ന് മടങ്ങുമ്പോൾ പുലർച്ചെ ഒരു മണിയായിരുന്നു. തിരിച്ചുള്ള യാത്രയിൽ പെൺകുട്ടി ആംബുലൻസിൽ തനിച്ചായിരുന്നു. അത്തരം സാഹചര്യമുണ്ടാക്കാൻ വേണ്ടിയാണ് അടൂരിൽ നിന്നും പന്തളത്തേക്ക് എത്താൻ എളുപ്പമാണെന്നിരിക്കെ പ്രതി മനഃപൂർവം കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ പന്തളത്തേക്ക് എത്തിച്ചത്.

   ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ ഗ്രൗണ്ടിന് സമീപം ആംബുലൻസ് നിർത്തി. തുടർന്ന് ബാക്ക് ഡോർ തുറന്ന് അകത്തുകയറിയ പ്രതിയെ പെൺകുട്ടിയെ പീ‍ഡിപ്പിക്കുകയായിരുന്നു. എതിർക്കാൻ പെൺകുട്ടി പരാമവധി ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. സംഭവത്തിന് ശേഷം കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പെൺകുട്ടിയെ ഇറക്കി വിട്ട ശേഷം പ്രതി ആംബുലൻസുമായി അടൂരിലേക്ക് പോയി. കോവിഡ് ബാധിച്ച ആഘാതത്തിൽ പെൺകുട്ടി സംഭവം ആരോടും പറയില്ലെന്നാണ് പ്രതി കരുതിയത്.

   സംഭവത്തിനു ശേഷം പ്രതി യുവതിയെ ഫോണിൽ വിളിച്ച് മാപ്പ് പറയുകയും പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കുട്ടി റെക്കോർഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്നും രാത്രി ഒരു മണിയോടെ തന്നെ പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നൗഫലിനെ അടൂർ ഗവ. ആശുപത്രിയിൽ നിന്ന് എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ 2.30 ന് കസ്റ്റഡിയിലെടുത്തു.

   2018 ൽ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലൻസിൽ ഡ്രൈവറായി എത്തിയതെന്നും എസ് പി കെ ജി സൈമൺ വിശദീകരിച്ചു.
   Published by:Rajesh V
   First published: