Rape of Covid Patient| കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി; ആരോഗ്യവകുപ്പ് മന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല

Last Updated:

കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലകേസിലെ പ്രതിയായ ആളെ ആരാണ് ആരോഗ്യവകുപ്പില്‍ ആംബുലന്‍സ് ഡ്രൈവറായി നിയമിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രിയും സര്‍ക്കാരും മറുപടി പറഞ്ഞേ മതിയാവൂ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ ഡ്രൈവര്‍ മാത്രം ഉണ്ടായത് സംശയാസ്പദമാണ്. ആംബുലന്‍സില്‍ പോലും രോഗികള്‍ക്ക് പീഡനം എല്‍ക്കേണ്ട സാഹചര്യമാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണം. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ഇതിനെ ലാഘവത്തോടെ കാണാന്‍ കഴിയില്ല. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവമുണ്ടായത് അപമാനകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
advertisement
അതേസമയം കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. 108 ആംബുലന്‍സ് ഡ്രൈവര്‍ നൗഫലാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് പീഡനം. ആളൊഴിഞ്ഞ ഭാഗത്തു വച്ചാണ് പീഡിപ്പിച്ചത്.
കോവിഡ് രോഗിയെ പീഡിപ്പിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ ക്ഷമാപണം നടത്തി. ചെയ്‌തത് തെറ്റായി പോയെന്നും ആരോടും പറയരുതെന്നും ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ക്ഷമാപണം നടത്തിയത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്‌തു. ഇത് കേസില്‍ നിര്‍ണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌.പി കെ.ജി.സൈമണ്‍ പറഞ്ഞു. പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണ്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Rape of Covid Patient| കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി; ആരോഗ്യവകുപ്പ് മന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല
Next Article
advertisement
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
  • തിരുവനന്തപുരം വിമാനത്താവളത്തിൽ 22% സർവീസുകൾ വർധിപ്പിച്ച് പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു.

  • ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചു.

  • വിന്റർ ഷെഡ്യൂളിൽ 600 ആയിരുന്ന പ്രതിവാര എയർട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും.

View All
advertisement