അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് പ്രതി ചേർത്ത സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി എട്ടിന് പ്രഖ്യാപിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് എല്ലാ ഭാഗങ്ങളുടെയും വിശദമായി വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിയത്. അതേസമയം, ജാമ്യം അനുവദിക്കരുതെന്ന് നവീന്റെ കുടുംബം ആവശ്യപ്പെട്ടു. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും അവർ മൊഴി നൽകിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Nov 05, 2024 9:33 PM IST
