TRENDING:

മരുന്നു വെള്ളം മറിച്ചിട്ടനിലയില്‍; വച്ചിരുന്ന പുല്ല് എടുത്തില്ല; അരിക്കൊമ്പനെ നിരീക്ഷിച്ച് വനംവകുപ്പ്

Last Updated:

വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ചിന്നക്കാലിനെ ഭയപ്പെടുത്തിയിരുന്ന കാട്ടാന അരിക്കൊമ്പന്‍ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലേക്ക് കയറി. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റ‌ർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു. ആറ് ആനകളുടെ കൂട്ടം സമീപത്തെത്തിയെങ്കിലും അരിക്കൊമ്പന്‍ പിന്മാറി. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
advertisement

ശനിയാഴ്ചയായിരുന്നു ചിന്നക്കാലിലെ അരിക്കൊമ്പനെ മയക്കുവെടി വെച്ച പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടത്. ഉൾവനത്തിലായതിനാൽ ജനവാസമേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

Also read-അരിക്കൊമ്പൻ ഇന്ന് പൂര്‍ണമായി മയക്കം വിട്ടുണരും; ഇറക്കിവിട്ട സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെ സിഗ്നൽ ലഭിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റിരുന്നു. ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ഞായറാഴ്ച പുലർച്ചെ നാലേടെയാണ് അരിക്കൊമ്പനെ പെരിയാർ വനമേഖലയിൽ തുറന്നുവിട്ടത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മരുന്നു വെള്ളം മറിച്ചിട്ടനിലയില്‍; വച്ചിരുന്ന പുല്ല് എടുത്തില്ല; അരിക്കൊമ്പനെ നിരീക്ഷിച്ച് വനംവകുപ്പ്
Open in App
Home
Video
Impact Shorts
Web Stories