അരിക്കൊമ്പൻ ഇന്ന് പൂര്‍ണമായി മയക്കം വിട്ടുണരും; ഇറക്കിവിട്ട സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെ സിഗ്നൽ ലഭിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഉൾവനത്തിലായതിനാൽ ജനവാസമേഖലയിലേക്ക് അരിക്കൊമ്പന്‍ തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ഇടുക്കി: ചിന്നക്കാലിനെ ഭയപ്പെടുത്തിയിരുന്ന കാട്ടാന അരിക്കൊമ്പന്‍ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലേക്ക് കയറി. ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയതാണ് വനംവകുപ്പ് നിഗമനം. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചിരുന്നു.
advertisement
ശനിയാഴ്ചയായിരുന്നു ചിന്നക്കാലിലെ അരിക്കൊമ്പനെ മയക്കുവെടി വെച്ച പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടത്. ഉൾവനത്തിലായതിനാൽ ജനവാസമേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.
ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റിരുന്നു. ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ഞായറാഴ്ച പുലർച്ചെ നാലേടെയാണ് അരിക്കൊമ്പനെ പെരിയാർ വനമേഖലയിൽ തുറന്നുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
May 01, 2023 7:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പൻ ഇന്ന് പൂര്‍ണമായി മയക്കം വിട്ടുണരും; ഇറക്കിവിട്ട സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെ സിഗ്നൽ ലഭിച്ചു