പ്രവാസികൾക്കിടയിലുള്ള സൗഹൃദവും ഒത്തൊരുമയും സ്വന്തം നാട്ടിലും പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി മുസ്ലിം സഹോദരങ്ങൾ ക്ഷേത്രമുറ്റത്തെത്തി നോമ്പ് തുറന്നു. അവർക്ക് വേണ്ട വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിലെ ഹൈന്ദവ വിശ്വാസികൾ ചേർന്ന് ഒരുക്കി നൽകി.
യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. ഹക്കിം കുന്നിൽ, സാജിത് മൗവ്വൽ, അഡ്വ. കെ. ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Feb 28, 2026 11:20 AM IST
