വർഷങ്ങളായി വൈറ്റില ജനത ജംഗ്ഷനിലെ വീട്ടിലാണ് സുനിൽ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇയാൾക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. സുനിലിന്റെ അമ്മയും രണ്ടു മക്കളും തൃശൂരാണ്. ഭാര്യ രശ്മി മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതും.
You may also like:പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ [NEWS]ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയ അമ്മാവന്‍ അറസ്റ്റിൽ [NEWS] വേട്ടക്കാരന്റെ തോക്ക് തട്ടിയെടുത്ത 'കൊടും ഭീകരൻ'; കല മാനിനെ അന്വേഷിച്ച് കാട്ടിൽ അലഞ്ഞ് പോലീസ് [NEWS]
advertisement
രാവിലെ കൗൺസിലറുടെ വീട്ടിലെത്തി ഭർത്താവിന് സുഖമില്ലെന്ന് രശ്മി അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന്
കൗൺസിലർ ബൈജുവിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികളെ പോലും വീട്ടിലേക്ക് ഇവർ അടുപ്പിച്ചിരുന്നില്ല. മുഴുവൻ സമയം വീട് പൂട്ടിയിട്ടിരുന്നു. സുനിലിന്റെ മൂത്തമകൻ രണ്ടാഴ്ചകൾക്ക് മുമ്പ് ഇവരെ സന്ദർശിച്ച ശേഷം കൊച്ചിയിലുള്ള രശ്മിയുടെ സഹോദരിക്ക് ഒപ്പം മടങ്ങിയതാണ്.
ഇതിനു ശേഷം ഇവർ വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. രശ്മിയുടെ സഹോദരി എത്തിയ ശേഷമാണ് മൃതദേഹം പൊലീസ് പുറത്തെടുത്തത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.