വേട്ടക്കാരന്റെ തോക്ക് തട്ടിയെടുത്ത 'കൊടും ഭീകരൻ'; കല മാനിനെ അന്വേഷിച്ച് കാട്ടിൽ അലഞ്ഞ് പോലീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
അപ്രതീക്ഷിതമായി ചാടിയെത്തിയ ഒരു കല മാന്‍ കൊമ്പുകള്‍ കൊണ്ട് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് പരാതി.
പ്രാഗ്: തോക്ക് തട്ടിയെടുത്തെന്ന ഗുരുതരമായ പരാതിയിലെ പ്രതിയെ കണ്ട് ഞെട്ടി പൊലീസ്. അന്വേഷണം മുന്നോട്ടു കൊണ്ടു പോവാനാകാത്ത അവസ്ഥയിലാണ് ചെക്ക് റിപ്പബ്ലിക്കിലെ സതേണ്‍ ബൊഹീമിയയിലെ പൊലീസ്. ഒരു വേട്ടക്കാരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഹോണി പ്ലാന എന്ന ഗ്രാമത്തിന് സമീപത്തെ വനത്തില്‍ വേട്ടക്കിറങ്ങി മറ്റൊരു മൃഗത്തെ ഉന്നം വെച്ചു നിന്നപ്പോള്‍ അപ്രതീക്ഷിതമായി ചാടിയെത്തിയ ഒരു കല മാന്‍ കൊമ്പുകള്‍ കൊണ്ട് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് പരാതി. 0.22 ഹോര്‍ണറ്റ് തോക്കാണ് മാന്‍ കൊണ്ടു പോയത്. വേട്ടക്കാരന്റെ ഇടം കൈയ്യിലെ ഷര്‍ട്ട് കീറിയെടുത്ത ശേഷമായിരുന്നുവത്രെ കവര്‍ച്ച.
You may also like:നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
ഭാഗ്യത്തിന് തോക്കില്‍ ഉണ്ടയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ മാന്‍ തോക്കുമായി സഞ്ചരിക്കുന്നത് മറ്റു ചില വേട്ടക്കാര്‍ കണ്ടിട്ടുണ്ട്. പ്രദേശമെല്ലാം പരിശോധിച്ചെങ്കിലും വേട്ടക്കാര്‍ക്ക് തോക്കോ തട്ടിയെടുത്ത മാനിനേയോ കണ്ടെത്താനായില്ല.
advertisement
തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. ആയുധങ്ങള്‍ നഷ്ടപ്പെട്ടാല്‍ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ചെക്ക് റിപ്പബ്ലിക്കിലെ നിയമം. പരാതിയെ തുടര്‍ന്ന് എത്തിയ പൊലീസ് ഉള്‍വനത്തിലടക്കം വിശദമായ പരിശോധന നടത്തി. ആര്‍ക്കെങ്കിലും ഈ തോക്ക് ലഭിക്കുകയാണെങ്കില്‍ അടുത്തുള്ള സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 27, 2020 12:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വേട്ടക്കാരന്റെ തോക്ക് തട്ടിയെടുത്ത 'കൊടും ഭീകരൻ'; കല മാനിനെ അന്വേഷിച്ച് കാട്ടിൽ അലഞ്ഞ് പോലീസ്