HOME /NEWS /Crime / ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയ അമ്മാവന്‍ അറസ്റ്റിൽ

ഏഴാം ക്ലാസ് വിദ്യാർഥിനി ആറ് മാസം ഗർഭിണി; പീഡനത്തിനിരയാക്കിയ അമ്മാവന്‍ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി അമ്മാവൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു.

  • Share this:

    ഹൈദരാബാദ്: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അമ്മാവൻ അറസ്റ്റിൽ. ഹൈദരബാദിലെ മഹ്ബൂബബാദിലാണ് സംഭവം. കുരിവിമണ്ഡൽ

    ഗ്രാമത്തിലെ 13കാരിയാണ് പീഡനത്തിന് ഇരയായത്.

    മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ വീട്ടിൽ തന്നെയായിരുന്നു പീഡനത്തിനിരയായ പെൺകുട്ടി. കുട്ടിയുടെ അമ്മാവനും ഇതേഗ്രാമത്തിൽ തന്നെയാണ് താമസിക്കുന്നത്.

    പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറ് മാസത്തോളമായി അമ്മാവൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.

    പീഡനക്കേസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.

    സമാനമായ മറ്റൊരു സംഭവത്തില്‍ മുംബൈയിൽ വട പാവ് വിൽപ്പനക്കാരൻ 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയിരുന്നു. സംഭവത്തിൽ പ്രതി അറസ്റ്റിലായി. വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

    First published:

    Tags: Child rape, Crime news, Rape case, Rape Minors