TRENDING:

കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 5 ട്രെയിനുകൾ; ബുക്കിംഗ് ഇന്നു മുതൽ

Last Updated:

റെയിൽവേ ആദ്യഘട്ടത്തിൽ രാജ്യത്ത് 100 ട്രെയിനുകളാണ് ഓടിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:  റെയിൽവേ ആദ്യഘട്ടത്തിൽ ഓടിക്കുന്ന 100 ട്രെയിനുകളിൽ കേരളത്തിൽ നിന്ന് രണ്ടു ജനശതാബ്ദി ഉൾപ്പെടെ അഞ്ചെണ്ണം. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകൾ.
advertisement

TRENDING:കൊറോണക്കാലത്തെ പുതിയ പരീക്ഷണം; വധൂവരന്മാർക്കായി വെള്ളിയിലുള്ള മാസ്ക് ! [PHOTOS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]

advertisement

തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, ആലപ്പി-ധൻബാദ് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.

ജൂൺ ഒന്നു മുതൽ 30 വരെ സ്പെഷ്യൽ ട്രെയിനുകളായാണ് ഇവ ഓടിക്കുന്നത്. ഐആർസിടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും മാത്രമാകും ഇതിലേക്കുള്ള ബുക്കിങ്. ജനറൽ കോച്ചിൽ സെക്കൻഡ് സിറ്റിങ് നിരക്കായിരിക്കും ബാധകമാകുക. ബുക്കിങ് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 5 ട്രെയിനുകൾ; ബുക്കിംഗ് ഇന്നു മുതൽ
Open in App
Home
Video
Impact Shorts
Web Stories