TRENDING:

തിരുവനന്തപുരം നഗരത്തിൽ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്ന് കുഴിച്ചുമൂടി

Last Updated:

ദേശീയപാതയിലെ മധ്യഭാഗത്തെ ഡിവൈഡറിൽ കിടന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ പൊലീസ് അനുവദിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം നഗരത്തിൽ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന കാട്ടുപന്നിയെ (wild boar) വെടിവെച്ചു കൊന്നു. വാഹനമിടിച്ച് പരിക്കേറ്റ് മണിക്കൂറുകളോളം റോഡിൽ കിടന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ 12 മണിക്ക് എത്തിച്ചേർന്നു.
News18
News18
advertisement

ദേശീയപാത ബൈപ്പാസിൽ ആക്കുളത്തിന് സമീപം കുഴിവിളയിലാണ് പുലർച്ചെ നടക്കാൻ ഇറങ്ങിയ നാട്ടുകാർ പരിക്കേറ്റ് കിടന്ന കാട്ടുപന്നിയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചിട്ടും എത്തിയിരുന്നില്ല. റാപിഡ് റെസ്പോൺസ് ടീം (RRT) മറ്റൊരു ജോലിയിൽ ആണെന്നും അത് കഴിഞ്ഞാൽ മാത്രമേ എത്തുകയുള്ളൂ എന്നും അറിയിച്ചു.

തുടർന്നാണ് നഗരസഭ ഷൂട്ടറെ എത്തിച്ച് വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്. ദേശീയപാതയിലെ മധ്യഭാഗത്തെ ഡിവൈഡറിൽ കിടന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ പൊലീസ് അനുവദിച്ചില്ല. രാഹുൽ ഗാന്ധിയുടെ റൂട്ടും ജനക്കൂട്ടവും മൂലം പോലീസിന് അനുമതി നല്കാൻ കഴിയുമായിരുന്നില്ല.

advertisement

12 മണിയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാർ പന്നിയെ നഗരസഭാ വാഹനത്തിലേക്ക് എത്തിച്ചു. തുടർന്ന് പൗണ്ട്കടവിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് വെടിവച്ച് കൊന്ന് മറവ് ചെയ്തു. നഗരപ്രദേശത്ത് കാട്ടുപന്നി എത്തിയതെങ്ങനെ എന്ന കാര്യത്തിൽ ആർക്കും ഉത്തരമില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A wild boar was shot dead in Thiruvananthapuram city after being hit by a vehicle. The wild boar, which had been lying on the road for hours after being hit by a vehicle, was shot dead and buried. Forest department officials arrived at 12 noon. Locals who went out for a walk in the morning at Kuzhivila near Akkulam on the National Highway Bypass found the injured wild boar. The forest department was then informed but they were late to arrive

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം നഗരത്തിൽ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്ന് കുഴിച്ചുമൂടി
Open in App
Home
Video
Impact Shorts
Web Stories