മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കൽ അനാലിസിസ് പരിശോധന നടത്തും. അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക്ക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയക്കും. അതേസമയം ആന്തരികായവങ്ങൾക്കേറ്റ് ഗുരുതര അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ദേളിയിലെ എച്ച് എൻ സി ആശുപത്രിയിലായിരുന്നു ചികിത്സ തെടിയിരുന്നത്.
Also Read-കോട്ടയം, കാസർഗോഡ്, ഇടുക്കി; അഞ്ചു ദിവസത്തിനിടെ രണ്ടു യുവതികളുടെ മരണത്തിലെ വില്ലനാര്?
ഡിസംബർ 31നാണ് അഞ്ജുശ്രീ അൽറോമാന്‍സിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി ഭക്ഷണം വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയതിന് പിന്നാലെ അഞ്ജുശ്രീയും കുടുംബവും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
advertisement
വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ, അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. കൂടാതെ മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നല്‍കിയിട്ടുണ്ട്.