കാസർഗോഡ് പെൺകുട്ടിയുടെ മരണം; അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം

Last Updated:

അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്ന് വിവരം

കാസർഗോഡ് ഭക്ഷ്യവിഷബാധയെത്തുടർന്നു വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ, അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.
Also read: ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം; കാസർഗോഡ് കുഴിമന്തി കഴിച്ച വിദ്യാർത്ഥിനി മരിച്ചു
ആദ്യം കേക്ക് കഴിച്ചു, പിന്നീട് കുഴിമന്തി കഴിച്ചു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് പെൺകുട്ടിയുടെ മരണം; അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം
Next Article
advertisement
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • യുഡിഎഫ് സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് പ്രഖ്യാപിച്ചു.

  • മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കുമെന്ന് അറിയിച്ചു.

  • യുഡിഎഫ് വികസന സദസിനെ ധൂർത്താണെന്ന് ആരോപിച്ച് സഹകരിക്കില്ലെന്ന് വ്യക്തമാക്കി.

View All
advertisement