സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പ്രതിചേര്‍ത്ത മുഹമ്മദ് അന്‍വര്‍ ഉള്‍പ്പടെ മൂന്ന് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് നടത്തിയ വാദത്തിലാണ് സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിച്ചത്. ഒരു സംഘം ആളുകളാണ് കളളക്കടത്തിനായി പണം മുടക്കുന്നത്.
ഇത് ഹവാലാ മാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കും. ഇതിന് സ്വര്‍ണം വാങ്ങി അയക്കുന്നു. ഇതാണ് സംഘത്തിന്റെ രീതിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ നിരവധി തവണ സ്വര്‍ണ്ണക്കടത്ത് നടന്നതായും കസ്റ്റംസ് സൂചിപ്പിച്ചു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയും വിധി പറയാന്‍ ഹൈകോടതി മാറ്റി.
advertisement
TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]വിൽ സ്മിത്തിന്റെ പല്ലടിച്ച് തെറുപ്പിച്ച് ഗായകൻ; എന്താണ് സംഭവിച്ചതെന്നറിയാതെ ആരാധകർ [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
ഇതിനിടെ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ പതിനാലുവരെ കസ്റ്റഡിയില്‍ നല്‍കിയത്. ഉന്നത വ്യക്തികളുമായി ബന്ധമുണ്ടെന്ന പ്രതികളുടെ മൊഴി വിശദമായി പരിശോധിക്കുകയാണെന്ന് എന്‍ഫോഴ്സ്‌മെന്റ് കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഒരു വര്‍ഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികള്‍ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.