വിൽ സ്മിത്തിന്റെ പല്ലടിച്ച് തെറുപ്പിച്ച് ഗായകൻ; എന്താണ് സംഭവിച്ചതെന്നറിയാതെ ആരാധകർ
- Published by:Naseeba TC
- news18-malayalam
Last Updated:
ഗോൾഫ് കളിക്കുന്നതിനിടയിൽ ജെയ്സൺ ആഞ്ഞൊരു വീശ്, സ്മിത്തിന്റെ പല്ല് പോയി!!
ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ആരാധകരുടെ ചർച്ചാ വിഷയം. ഗായകൻ ജെയ്സൺ ഡെറൂലയ്ക്കൊപ്പം ഗോൾഫ് പരിശീലനത്തിനിടെയാണ് ആരാധകരെ ഞെട്ടിച്ച സംഭവം.
ഗോൾഫ് കളിക്കുന്നതിനിടയിൽ ജെയ്സൺ ആഞ്ഞൊരു വീശ്, സ്മിത്തിന്റെ പല്ല് പോയി!! ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ സ്മിത്ത് നൽകിയ കാപ്ഷനാണ് അതിലും രസകരം. ഇതിന് ശേഷം ജെയ്സണെ ആരും കണ്ടിട്ടില്ലെന്നാണ് സ്മിത്തിന്റെ കാപ്ഷൻ.
ക്യാമറ ഓൺ ചെയ്ത് ജെയ്സണിന് ഗോൾഫ് കളിക്കാൻ പരിശീലിപ്പിക്കുകയാണ് സ്മിത്ത്. കൂട്ടുകാരന്റെ നിർദേശങ്ങൾ ആത്മാർത്ഥമായി അനുസരിച്ച ജെയ്സൺ ആഞ്ഞൊന്ന് വീശി, നേരെ കൊണ്ടത് സ്മിത്തിന്റെ മുഖത്ത്, പിന്നെ കാണുന്നത് മുൻവശത്തെ രണ്ടു പല്ലു പോയ സ്മിത്തിനെയാണ്.
advertisement
എന്താണ് ശരിക്കും സംഭവിച്ചത്, യഥാർത്ഥത്തിൽ താരത്തിന്റെ പല്ല് പോയോ എന്നൊക്കെയാണ് ആരാധകരുടെ സംശയം, അതിന് മറുപടിയെന്നോണം ജെയ്സണൊപ്പമുള്ള മറ്റൊരു ഫോട്ടോയും സ്മിത്ത് പങ്കുവെച്ചിട്ടുണ്ട്.
പല്ലില്ലാതെ ചിരിച്ചു കൊണ്ടുള്ള സെൽഫിയാണ് സ്മിത്ത് രണ്ടാമതായി പങ്കുവെച്ചത്. ഈ ചിത്രത്തിന് ജെയ്സന്റെ കമന്റ് ഇങ്ങനെ, "നല്ല ദന്ത ഡോക്ടറെ എനിക്കറിയാം".
advertisement
പ്രിയ താരങ്ങളുടെ പ്രാങ്കാണോ യഥാർത്ഥത്തിൽ സ്മിത്തിന്റെ പല്ലു പോയോ എന്നറിയാതെ വണ്ടറടിച്ചിരിക്കുകയാണ് ആരാധകർ.
ആരാധകരെ കൂടുതൽ കുഴപ്പിച്ചുകൊണ്ട് ജെയ്സണും ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
advertisement
പ്രാങ്ക് വീഡിയോ ആണെന്ന് ഇതോടെ മനസ്സിലായ ആരാധകർക്കും സമാധാനം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 11, 2020 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിൽ സ്മിത്തിന്റെ പല്ലടിച്ച് തെറുപ്പിച്ച് ഗായകൻ; എന്താണ് സംഭവിച്ചതെന്നറിയാതെ ആരാധകർ