കേരളത്തിലെ യു ഡി എഫ് ഒറ്റക്കെട്ടാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിൽ ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയായി ഒരു ടേം കൂടി നൽകുമോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങളുടെ പ്രചരണം മാത്രമാണെന്ന് ചെന്നിത്തല മറുപടി നൽകി. അന്തരീക്ഷത്തിൽ ഉള്ള ചർച്ചകൾ മാത്രമാണിത്. തെരഞ്ഞെടുപ്പു ഒരുക്കങ്ങളുടെ ചർച്ചക്കായാണ് ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
advertisement
എന്നാൽ ഈ പരാമർശത്തിൽ വ്യക്തതയുമായി രമേശ് ചെന്നിത്തല പിന്നീട് രംഗത്തെത്തി. താന്‍ പറയാത്ത കാര്യങ്ങളാണ് വാര്‍ത്തയായി നല്‍കുന്നത്. ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വരുന്നതിലും എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് സ്ഥാനം കിട്ടുന്നതില്‍ സന്തോഷിക്കുന്ന ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു.
Also Read ലീഗിന് മാത്രമായി കൂടുതൽ സീറ്റ് നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.മുരളീധരൻ എംപി
അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ ആരു നയിക്കണമെന്നത് സംബന്ധിച്ച് ഒരു തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് താന്‍ പറഞ്ഞത്, തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാറില്ല, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.