'പുതിയ പദവികളൊന്നും ഏറ്റെടുക്കില്ല: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി സഖ്യം ഗുണംചെയ്തു': കെ.മുരളീധരൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ല. യു.ഡി.എഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.
കോഴിക്കോട്: പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും അവർക്കാണെന്നും അദ്ദേഹം പറഞ്ഞു.
വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ല. യു.ഡി.എഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തു. ആര്‍എംപിയുമായുള്ള സഹകരണം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തില്‍ കാര്യമായ സംഭാവന നല്‍കി.
advertisement
എല്‍ജെഡി പോയിട്ട് പോലും നാല് പഞ്ചായത്തുകളില്‍ മൂന്ന് എണ്ണത്തിലും യുഡിഎഫിന്റെ ഭരണസമിതി വന്നു. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചര്‍ച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റെവിടെയും പ്രചരണത്തിന് പോകുന്നില്ലെന്നും ഉറച്ച തീരുമാനമാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2021 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുതിയ പദവികളൊന്നും ഏറ്റെടുക്കില്ല: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി സഖ്യം ഗുണംചെയ്തു': കെ.മുരളീധരൻ