TRENDING:

'സ്വവർഗാനുരാഗം മനോരോഗം, ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല' കെ എം ഷാജി

Last Updated:

'വോട്ടുകള്‍ക്ക് വേണ്ടി എന്നല്ല, ഒരു കാരണവശാലും ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല. അത് എന്റെ സ്വാതന്ത്ര്യമാണ്. അത് പറയാന്‍ എനിക്ക് മടിയില്ല'

advertisement
കോഴിക്കോട്: ‌സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ശരിയായ ചികിത്സയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും കെ എം ഷാജി പറഞ്ഞു. ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ എം ഷാജി
കെ എം ഷാജി
advertisement

'ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ല. പക്ഷേ, എല്‍ജിബിടിക്യൂ എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാന്‍ പറ്റില്ല. ലെസ്ബിയന്‍സിനെ എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ശാരീരിക ഇച്ഛയാണെങ്കില്‍ പീഡോഫീലിയയെയും സ്വവര്‍ഗാനുരാഗത്തെയും എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. അത് മനോരോഗമാണ്. അതിനെ ചികിത്സിക്കണം. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം'- റിപ്പോർ‌ട്ടർ ടിവിക്ക് നൽ‌കിയ അഭിമുഖത്തിൽ‌ കെ എം ഷാജി പറഞ്ഞു.

ടി പി ചന്ദ്രശേഖരനെ കൊന്ന് 51ാമത്തെ വെട്ട് വെട്ടുന്ന ഷാഫിക്ക് ചീറ്റിത്തെറിക്കുന്ന രക്തം കാണുമ്പോള്‍ ഭയങ്കര സംതൃപ്തിയാണ്. അത് സൈക്കോളജിക്കല്‍ പ്രശ്‌നമാണ്. അവന്റെ മാനസിക-ശാരീരിക പ്രശ്‌നം പരിഹരിക്കാന്‍ സമൂഹം അനുവദിക്കുമോയെന്നും ഉദാഹരണമെന്ന നിലയില്‍ കെ എം ഷാജി പറഞ്ഞു.

advertisement

'നിയമത്തേയും ഈ രാജ്യത്തെ സാമൂഹ്യ സാഹചര്യത്തെയും അപകടപ്പെടുത്തുന്ന കാര്യത്തെ അംഗീകരിച്ചാല്‍ സാമൂഹിക ക്രമം തകര്‍ന്നു പോകും. ശാരീരിക ഇച്ഛകള്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകും. വോട്ടുകള്‍ക്ക് വേണ്ടി എന്നല്ല, ഒരു കാരണവശാലും ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല. അത് എന്റെ സ്വാതന്ത്ര്യമാണ്. അത് പറയാന്‍ എനിക്ക് മടിയില്ല', കെ എം ഷാജി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Muslim League leader KM Shaji has stated that homosexuality is a mental illness and that what is needed is proper treatment. He added that the human race is not meant for merely fulfilling physical desires. Shaji also remarked that for individuals born with gender-related issues, there is no solution other than undergoing surgery to rectify the condition.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വവർഗാനുരാഗം മനോരോഗം, ലെസ്ബിയന്‍സിനെ അംഗീകരിക്കാന്‍ പറ്റില്ല' കെ എം ഷാജി
Open in App
Home
Video
Impact Shorts
Web Stories