എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
എത്ര വേഗത്തിലാണ് എത്ര അപകടകരമായാണ് ആ വാഹനം ഓടിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ ദൃശ്യം തന്നെ ധാരാളം . മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന സിറിയക്ക് ജോർജ് , അക്ഷയ് എന്നിവരാണ് അലക്ഷ്യമായ രീതിയിൽ കാർ ഓടിച്ചു അപകടം ഉണ്ടാക്കിയത്. പ്രതികൾ വാഹനം തുറവൂരിൽ ഉപേക്ഷിച്ച ശേഷമാണ് കടന്നുകളഞ്ഞത്.
advertisement
പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയ ജോൺസണെ അങ്കമാലിയിലെ ടെൽക് ജംഗ്ഷനിൽ വച്ചു അമിത വേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിച്ചിട്ട് 5 ദിവസം കഴിഞ്ഞു. പട്രോളിംഗിനിറങ്ങിയ പോലീസുകാരാണ് ജാസ്ലിയയെ ആശുപത്രിയിൽ എത്തിച്ചത് എന്നിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. ജാസ്‌ലിയ പഠിച്ചിരുന്ന കോളേജിലെ വിദ്യാര്‍ത്ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയുമാണ് അങ്കമാലി പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചത്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം.
പോലീസ് പ്രതികളെ വഴിവിട്ടു സഹായിക്കുന്നു ആരോപിച്ചായിരുന്ന പ്രതിഷേധം. സമ്പന്നരായ പ്രതികളെ സംരക്ഷിക്കാൻ പോലീസ് ഒത്താശ ചെയ്തു കൊടുത്തെന്നെ ആരോപണവും ശക്തമാണ്. നാടിനും വീടിനും കൂട്ടുകാർക്കും പ്രിയങ്കരിയായിരുന്നു ജാസ്ലിയ വിങ്ങിപ്പൊട്ടലോടെയാണ് ജാസ്ലിയയുടെ അധ്യാപിക പ്രതികരിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞതെന്ന് ജാസ്‌ലിയയുടെ എച്ച്ഒഡിയായ മെറ്റില്‍ഡ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്‍റേതാണ് അപകടമുണ്ടാക്കിയ മഹീന്ദ്ര എക്സ് യുവി. ജോര്‍ജ് തോമസിന്‍റെ മകനാണ് ഡോ. സിറിയക്. വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെയോ ഒപ്പമുണ്ടായിരുന്ന സൃഹൃത്തിനെയോ കണ്ടെത്തിയിട്ടില്ല.
കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്‌ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്.
പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
ജാസ്മിയയുടെ നാല് അവയവങ്ങൾ ദാനം ചെയ്തു. കരൾ രാജഗിരിയിലെ രോഗിക്കും വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കുമാണ് ദാനം ചെയ്തത് നേത്രപടലങ്ങൾ ഐ ബാങ്കിൽ സൂക്ഷിക്കും. കേസോട്ടോ വഴിയാണ് അവയവദാനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Summary: The young woman, Jasliya, who met with a tragic accident caused by the reckless driving of young doctors, has passed away. Even in their profound grief, her family decided to donate her organs, providing a new lease of life to four individuals. Jasliya had been battling for her life in the hospital following the accident. Her organs, including her heart and kidneys, were transplanted to patients waiting for life-saving surgeries.
