TRENDING:

Jawan Box Office Day 1: ജവാന് ആദ്യദിനം റെക്കോർഡ് കളക്ഷൻ; ബോളിവുഡിൽ റിലീസ് ദിനത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം

Last Updated:

Jawan Box Office Day 1: ഷാരൂഖ് ഖാന്‍റെ തന്നെ പത്താൻ എന്ന സിനിമ നേടിയ റെക്കോർഡാണ് ആദ്യദിനം ജവാൻ തകർത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ അഭിനയിച്ച ജവാൻ, ബോളിവുഡിലെ എക്കാലത്തെയും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്തു. മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിൽ പത്താനെ മറികടന്ന ജവാൻ ആദ്യദിനം 75 കോടിയിലധികം നേടി.
ജവാൻ
ജവാൻ
advertisement

Sacnilk.com-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, റെക്കോർഡ് ഭേദിച്ച അഡ്വാൻസ് ബുക്കിംഗിന് ശേഷം ജവാൻ ഹിന്ദിയിൽ 65 കോടി രൂപ കളക്ഷൻ നേടി. അതേസമയം, ആദ്യ ദിനം തന്നെ പത്താൻ നേടിയത് 57 കോടി രൂപയാണ്. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ ജന്മാഷ്ടമി (സെപ്റ്റംബർ 7) ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു.

ജവാന്റെ സ്‌ക്രീനിങ്ങിൽ പങ്കെടുത്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര, സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. എക്സിൽ ഛബ്ര ഇങ്ങനെ എഴുതി: “ജവാൻ ഒരു വൈകാരിക റോളർ കോസ്റ്ററായിരുന്നു. ഈ സിനിമ യാഥാഥ്യമായതിന് നന്ദി @iamsrk ഉം @Atlee_dir ഉം @_GauravVerma ഉം ഈ സിനിമയുടെ ഭാഗമാണ്. ഞാൻ ഈ സിനിമയുടെ ഭാഗമല്ലായിരുന്നെങ്കിൽ പോലും, അത് എന്നെ തളർത്തി, എന്നെ ഞെട്ടിച്ചു. ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ്, പാൻ ഇന്ത്യ സിനിമകളിൽ ഒന്നാണിത്.”

advertisement

Also See- Jawan Box Office Day 1: റിലീസ് ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി ജവാൻ മാറുമെന്ന് റിപ്പോർട്ട്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് ജവാൻ അവതരിപ്പിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന ജവാൻ, ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാനാണ് നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മ സഹനിർമ്മാതാവാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്തു. ചിത്രത്തിന് ആവേശകരമായ പ്രതികരാണമാണ് എല്ലായിടത്തും ലഭിക്കുന്നത്. സംവിധായകൻ ആറ്റ്ലി ചെന്നൈയിലെ തിയറ്ററിലെത്തി ആദ്യദിനം തന്നെ ചിത്രം കണ്ടു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jawan Box Office Day 1: ജവാന് ആദ്യദിനം റെക്കോർഡ് കളക്ഷൻ; ബോളിവുഡിൽ റിലീസ് ദിനത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം
Open in App
Home
Video
Impact Shorts
Web Stories