Jawan Box Office Day 1: റിലീസ് ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി ജവാൻ മാറുമെന്ന് റിപ്പോർട്ട്
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യദിനം തന്നെ 14 ലക്ഷത്തിലധികം ടിക്കറ്റുകൾ ജവാൻ കാണുന്നതിനുവേണ്ടി ബുക്ക് ചെയ്യപ്പെട്ടു. ഷാരൂഖിന്‍റെ തന്നെ പത്താൻ സിനിമയുടെ റെക്കോർഡ് ജവാൻ മറികടക്കും
ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ അഭിനയിച്ച ജവാൻ, റിലീസ് ദിനം ഏറ്റവുമധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി മാറുമെന്ന് റിപ്പോർട്ട്. ആദ്യദിനം തന്നെ 14 ലക്ഷത്തിലധികം ടിക്കറ്റുകൾ ജവാൻ കാണുന്നതിനുവേണ്ടി ബുക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഷാരൂഖ് ഖാന്‍റെ അവസാന ചിത്രമായ പത്താന്‍റെ റെക്കോർഡ് ജവാൻ മറികടന്നു. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ ഇന്ന് ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.
advertisement
Sacnilk.com-ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജവാൻ ഇതിനകം തന്നെ ഇന്ത്യയിലെ ബോക്സ് ഓഫീസിൽ 35.6 കോടി രൂപ നേടികഴിഞ്ഞു. ചിത്രത്തിന് അസാധാരണമായ മുൻകൂർ ബുക്കിംഗാണ് ലഭിച്ചിട്ടുള്ളത്. ഏകദേശം 10,000 സ്‌ക്രീനുകളിലാണ് ജവാൻ റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്രയധികം സ്ക്രീനുകളിൽ പ്രദർശനത്തിനെത്തുന്നത്.
advertisement
അതേസമയം ജവാനിൽ ബോളിവുഡ് താരം ദീപിക പദുക്കോണും അതിഥിവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. വമ്പിച്ച ആഘോഷങ്ങൾക്കിടയിൽ ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 6 മണിക്ക് ആരംഭിച്ചു. ജവാൻ എല്ലാ ഭാഷകളിലുമായി 85 കോടി രൂപയുടെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്ന് ഫിലിം ട്രേഡ് വിദഗ്ധൻ തരൺ ആദർശ് ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഇന്നലെ രാത്രി ജവാന്റെ സ്‌ക്രീനിങ്ങിൽ പങ്കെടുത്ത കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര, സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. എക്സിൽ ഛബ്ര ഇങ്ങനെ എഴുതി: “ജവാൻ ഒരു വൈകാരിക റോളർ കോസ്റ്ററായിരുന്നു. ഈ സിനിമ യാഥാഥ്യമായതിന് നന്ദി @iamsrk ഉം @Atlee_dir ഉം @_GauravVerma ഉം ഈ സിനിമയുടെ ഭാഗമാണ്. ഞാൻ ഈ സിനിമയുടെ ഭാഗമല്ലായിരുന്നെങ്കിൽ പോലും, അത് എന്നെ തളർത്തി, എന്നെ ഞെട്ടിച്ചു. ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ്, പാൻ ഇന്ത്യ സിനിമകളിൽ ഒന്നാണിത്."
advertisement
റെഡ് ചില്ലീസ് എന്റർടൈൻമെന്റാണ് ജവാൻ അവതരിപ്പിക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്തിരിക്കുന്ന ജവാൻ, ഷാരൂഖിന്‍റെ ഭാര്യ ഗൗരി ഖാനാണ് നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മ സഹനിർമ്മാതാവാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്തു. ചിത്രത്തിന് ആവേശകരമായ പ്രതികരാണമാണ് എല്ലായിടത്തും ലഭിക്കുന്നത്. സംവിധായകൻ ആറ്റ്ലി ചെന്നൈയിലെ തിയറ്ററിലെത്തി ആദ്യദിനം തന്നെ ചിത്രം കണ്ടു.