TRENDING:

എട്ടാം വർഷവും മുടക്കിയില്ല; ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്‌ന ഗുരുവായൂരെത്തി

Last Updated:

അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ: പതിവ് മുടക്കാതെ ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്‌ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്ന സലീം. വിഷുവിനും ജസ്‌ന താൻ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു.
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
advertisement

ജസ്ന സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ മാത്രമാണ് വരയ്ക്കാറുള്ളത്. അതേസമയം അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിൽ പ്രത്യേക പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. തിരക്ക് കുറയ്ക്കുന്നതിന് ദർശന ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.

Also Read-Sree Krishna Jayanthi| 'അധർമങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ'; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി ക്രമീകരിക്കും.മുപ്പതിനായിരം പേർക്ക് ക്ഷേത്രത്തിൽ പിറന്നാൾ സദ്യയും നൽകും. അതേസമയം ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ബാലകൃഷ്ണൻ എന്ന മോഴ ആന ഇന്ന് ശിരസിലേറ്റും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആയതിനാൽ ആഘോഷങ്ങൾ വിപുലമാക്കിയിട്ടുണ്ട്.ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾ സംഘടിപ്പിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എട്ടാം വർഷവും മുടക്കിയില്ല; ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്‌ന ഗുരുവായൂരെത്തി
Open in App
Home
Video
Impact Shorts
Web Stories