Sree Krishna Jayanthi| 'അധർമങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ'; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
''അധർമങ്ങൾക്കെതിരായ ധർമ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണ സങ്കൽപ്പത്തെ കാണുന്നത്''
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമങ്ങൾക്കെതിരായ ധർമ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണ സങ്കൽപ്പത്തെ കാണുന്നതെന്നും എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാകട്ടെ ഈ ദിനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ''അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാൾ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ. എല്ലാവർക്കും ആശംസകൾ''.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ഇന്ന് നടക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണമേർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 7.30 വരെയാണ് ഗതാഗത ക്രമീകരണം. ശോഭയാത്രയുമായി ബന്ധപ്പെട്ട് പാളയം, സ്റ്റാച്യു,പുളിമൂട്, ആയൂർവേദ കോളേജ്, ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, വെട്ടിമുറിച്ച കോട്ട വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കി വാഹനങ്ങൾ മറ്റു റോഡുകളിലൂടെ വഴി തിരിച്ച് വിടും.
advertisement
ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പാളയത്ത് എത്തി ആളുകളെ ഇറക്കിയ ശേഷം ആശാൻ സ്‌ക്വയർ, പേട്ട, ചാക്ക വഴി ബൈപ്പാസിലെത്തി പാർക്ക് ചെയ്യണം. പിഎംജി ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എൽ എം എസ്, പബ്ലിക് ലൈബ്രറി, നന്ദാവനം, ബേക്കറി ജംഗ്ഷൻ വഴിയും, ജനറൽ ആശുപത്രി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അണ്ടർ പാസേജ്, ബേക്കറി വഴിയും സ്റ്റേഡിയം ഫ്ലൈ ഓവർ, പി എം ജി വഴിയും പോകണം.
advertisement
വെള്ളയമ്പലത്ത് നിന്ന് വരുന്ന വാഹനങ്ങൾ വഴുതക്കാട്, തൈക്കാട് വഴിയും, കേശവദാസപുരം, മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പട്ടത്ത് നിന്ന് കുറവൻകോണം, കവടിയാർ വഴിയും,തിരുവല്ലം ഭാഗത്ത് നിന്ന് കിഴക്കേകോട്ട വഴി കടന്നുപോകുന്ന വാഹനങ്ങൾ തിരുവല്ലം ബൈപ്പാസ്, ഈഞ്ചക്കൽ വഴി കടന്നുപോകേണ്ടതും, കരമന ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം അട്ടക്കുളങ്ങര വഴിയും പോകണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sree Krishna Jayanthi| 'അധർമങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ'; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി