TRENDING:

Kerala Congress| ജോസ് കെ മാണിയുടെ സഹോദരീ ഭർത്താവ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി; പിന്തുണ അറിയിച്ചു

Last Updated:

കൂടുതൽ ആളുകൾ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണെന്ന് പിജെ ജോസഫ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പി എ സാഗർ
advertisement

തൊടുപുഴ: ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിന് പിന്നാലെ കെ എം മാണി കുടുംബത്തിൽ നിന്നും  പി ജെ ജോസഫിനു പിന്തുണ. ജോസ് കെ മാണിയുടെ സഹോദരീ ഭർത്താവ് എം പി ജോസഫാണ് പിന്തുണയുമായെത്തിയത്. യു ഡി എഫ് ആവശ്യപെട്ടാൽ പാലായിൽ മത്സരിക്കുമെന്ന് എം പി ജോസഫ്  വ്യക്തമാക്കി. അതേ സമയം തദ്ദേശ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന നൽകേണ്ടത് തങ്ങൾക്കാണെന്ന് പി ജെ ജോസഫ് പറഞ്ഞു.

advertisement

Related News-  'ഇടത്തോട്ട് തിരിഞ്ഞപ്പോൾ കുടുംബത്തിൽ ഉടക്ക്'; എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ കെ എം മാണിയുടെ മരുമകൻ

ജോസ് കെ മാണിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ പി ജെ ജോസഫുമായി, പുറപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ജോസ് കെ  മാണിയുടെ സഹോദരി ഭർത്താവ് എം പി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയത്. കെ എം മാണി ഉണ്ടായിരുന്നെങ്കിൽ എൽ ഡി എഫിലേക്ക് പോകാൻ അനുവദിക്കില്ലായിരുന്നു. പാലായിൽ യു ഡി എഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും. - എം പി ജോസഫ് പറഞ്ഞു.

advertisement

Also Read- എന്തൊരു സ്പീഡ്! കേരളാകോൺഗ്രസ് ഉപാധികളില്ലാതെ ഒമ്പതാം നാൾ ഇടതുമുന്നണിയിൽ; 10 കാര്യങ്ങൾ

അതേ സമയം, കൂടുതൽ ആളുകൾ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണെന്ന് പിജെ ജോസഫ് പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന ജോസഫ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read-എൽഡിഎഫ് പ്രവേശനം: INL 24 വർഷം കാത്തിരുന്നു; ജോസ് കെ മാണിക്ക് ഒൻപതു ദിവസം

advertisement

മാണി കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർഥിയെ ഇറക്കി മേൽകൈ നേടാൻ യുഡിഎഫ് തയാറായാൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം പി  ജോസഫിനായിരിക്കും പാലായിൽ നറുക്ക് വീഴുക. ഇത് ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടിയാകും. ജോസ് കെ മാണിക്കെതിരെയുള്ള രാഷ്ട്രീയ വിജയത്തിനു എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും  പിജെ ജോസഫ്  വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| ജോസ് കെ മാണിയുടെ സഹോദരീ ഭർത്താവ് പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി; പിന്തുണ അറിയിച്ചു
Open in App
Home
Video
Impact Shorts
Web Stories