ചിഹ്നം നൽകാമെന്ന് ജോസഫ് യു.ഡി.എഫിൽ പറഞ്ഞു. പിന്നെ ചിഹ്നം നൽകാത്തത് എന്തുകൊണ്ടാണെന്നറിയില്ല. ചിഹ്ന വിഷയത്തിൽ പാളിച്ചയുണ്ടായി. സാധാരണ ഗതിയിൽ പാർട്ടികളാണ് സ്ഥാനാർഥിയെ പ്രഖ്യാപിയ്ക്കുന്നത്. ഇവിടെ അതു പോലും നടന്നില്ല. ചിഹ്നം ലഭിയ്ക്കാത്ത സാഹചര്യത്തിലാണ് ചിഹ്നമില്ലെങ്കിലും മത്സരിയ്ക്കാമെന്ന് തീരുമാനിച്ചത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് രണ്ടില ചിന്നം വേണമായിരുന്നു. ജോസഫിന് സ്നേഹമുണ്ടെങ്കിൽ ചിഹ്നം തന്നേനെ. ചിഹ്നത്തിന്റെ പേരിൽ നടന്ന അഭിപ്രായ പ്രകടനങ്ങൾ സാധുക്കളായ ആളുകളെ വേദനിപ്പിച്ചു. ചിഹ്നത്തിന്റെ പേരിൽ പ്രശ്നങ്ങൾ കുത്തിപ്പൊക്കി. കേരള കോൺഗ്രസിലെ പ്രശ്നങ്ങളും തിരിച്ചടിയായി. ഇതൊക്കെ നിഷ്പക്ഷ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ജോസ് ടോം പറഞ്ഞു.
advertisement
സ്വതന്ത്ര സ്ഥാനാർത്ഥികൾ വഴിയും യു.ഡി.എഫ് വോട്ടുകൾ ചോർന്നു. ബിജെപിയിൽ നിന്ന് വോട്ടുചോർന്നു. വോട്ടുകച്ചവടമാണ് നടന്നത്.പ്രാദേശികതലത്തിലാണ് ഇത് നടന്നത്. മാണി സി കാപ്പനോട് വോട്ടർമാർക്ക് സഹതാപവുമുണ്ടായിരുന്നു. കെ.എം.മാണിയ്ക്കുള്ള സ്വീകാര്യത തനിയ്ക്കില്ലായിരുന്നു. രാമപുരത്ത് പോളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞു. അത് തിരിച്ചടിയായി. പ്രചാരണത്തിന് വൈകിയെത്തിയതും വിനയായി. താഴേത്തട്ടിൽ കെ.എം.മാണിയോടുണ്ടായ വികാരമുണ്ടായില്ല. കെ.എം.മാണിയ്ക്ക് രാഷ്ടീയത്തിനപ്പുറം വോട്ടു ചെയ്ത ആളുകൾ മറുപക്ഷത്തു പോയെന്നും ജോസ് ടോം പറഞ്ഞു.
