TRENDING:

'കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ'; ജോയ് മാത്യു

Last Updated:

പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്നും ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ ശബളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡ് കൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കണമെന്നും, ഇതിലൂടെ ശോഭനമായ ഭാവി സ്വന്തമാക്കണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്നും ജോയ് മാത്യു കുറിപ്പില്‍ പറയുന്നു.
ജോയ് മാത്യു
ജോയ് മാത്യു
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സംസ്ഥാന യുവജനകമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ശമ്പളം ഉയർത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമാണ് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ.2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ'; ജോയ് മാത്യു
Open in App
Home
Video
Impact Shorts
Web Stories