സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Also Read- താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
advertisement
2002 ജൂലൈ 27-ന് നടന്ന കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിക്കപ്പെട്ടത് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മീഷൻ ആയിരുന്നു. 2003 ഏപ്രിൽ 30-ന് കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ദുരന്തത്തിന്റെ കാരണങ്ങളും ഇനിയൊരു ബോട്ട് ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളുമാണ് കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.