മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ച പരപ്പനങ്ങാടിയിലെ ദുരന്തബാധിതരുടെ വീടാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.
2/ 5
അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ ഗവര്‍ണര്‍ ആശ്വസിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍തഥനയിലും അദ്ദേഹം പങ്കെടുത്തു.
3/ 5
താനൂര്‍ ബോട്ടപകടത്തില്‍ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വിശ്വാസം ഉണ്ട് . അതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
4/ 5
ബോട്ട് അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള മുൻകാല റിപ്പോർട്ടുകൾ നടപ്പാക്കണം.അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു....
5/ 5
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചു.