ഒരു മുസ്ലീം സംഘടനകളുമായി തനിക്ക് ബന്ധമില്ല. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുൻപന്തിയിൽ താനുണ്ട്. അതു ആര് നടത്തിയാലും ഉണ്ടാകും. ഇത് പ്രതിഷേധിക്കേണ്ടത് തന്നെയായത് കൊണ്ടാണത്. എന്നാൽ മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ നിലപാട് പരിശോധിക്കണമെന്നും കെമാൽ പാഷ പറഞ്ഞു.
Also Read- 'മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു'
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പലയിടത്തും കടകൾ അടച്ചു പ്രതിഷേധിച്ചവർക്കു പോലീസിനെ ഉപയോഗിച്ച് നോട്ടീസ് നൽകിയത് ഇതിന്റെ ഭാഗമാണ്.
advertisement
താൻ ആഭ്യന്തര വകുപ്പിനെ നിരന്തരം വിമർശിക്കുന്നതാകാം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മാവോയിസ്റ്റ് വേട്ട, വാളയാർ പെൺകുട്ടികളുടെ മരണം, അലൻ -താഹ അറസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ നിലപാടിനെ വിമർശിച്ചിരുന്നു. ഇതിനു ശേഷമാണ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചത്. എന്നാൽ ഇത് കൊണ്ടൊന്നും തന്റെ നിലപാട് തിരുത്താനാവില്ലെന്നും കെമാൽ പാഷ പറഞ്ഞു.
