മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്‍റെ തിരിച്ചടിയാണിത്. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും മുരളീധരൻ.
ഐ.ജി. ലക്ഷ്മണയുടെ ആരോപണങ്ങൾ
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ഐ.ജി. ജി ലക്ഷ്‌മൺ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നണ് ആരോപണം.
advertisement
മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഐജി ലക്ഷമൺ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തട്ടിപ്പ് കേസില്‍ തന്നെ ഉള്‍പ്പെടുത്തിയത്. ഈ ബുദ്ധികേന്ദ്രത്തിന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി തന്നെ പ്രതിയാക്കുകയായിരുന്നു.
ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണെന്നും തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പറയുന്നു. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലെ നാലാം പ്രതിയാണ് ഐ.ജി. ജി. ലക്ഷ്മണ്‍.
