'കെ.കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സര്‍ട്ടിഫിക്കറ്റ് എഴുതാന്‍ ശശി തരൂര്‍ ആയിട്ടില്ല. തരൂര്‍ തെറ്റ് മനസിലാക്കണം. നേരത്തെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം.'- മുരളീധരന്‍ പറഞ്ഞു.
Also Read 'എന്‍റെ സമീപനത്തെ കോൺഗ്രസുകാർ ബഹുമാനിക്കണം'; വിമർശകരെ പരിഹസിച്ച് ശശി തരൂർ MP
കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ട. ഇനിയും ശശി തരൂര്‍ ഇത് തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരും.
advertisement
മലയാള പത്രം വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് സമയത്ത് അറിയാതിരുന്നത്. കെ കരുണാകരന്റെ കുടുംബം സംഘികളുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇതിനിടെ എല്ലാ കാര്യങ്ങൾക്കും മോദിയെ വിമർശിക്കേണ്ടതില്ലെന്ന തരൂരിന്റെ പ്രസ്താവനയിൽ കെ.പി.സി.സി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Also Read മോദി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും നല്ലതിനു നേരെ കണ്ണടക്കരുത്: തരൂർ
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ആണ് മോദി എല്ലാ കാര്യങ്ങള്‍ക്കും വിമര്‍ശിക്കേണ്ടതില്ലെന്ന് വിവാദ പ്രസ്താവനയ്ക്ക് തിരികൊളുത്തിയത്. ജയ്‌റാം രമേഷിന് അഭിഷേക് സിങ്‌വിയും തരൂരും പിന്തുണ നല്‍കുകയായിരുന്നു.
