മോദി അനുകൂല പ്രസ്താവന വിവാദമാകുമ്പോഴും നിലപാടില്‍ മാറ്റമില്ലാതെ ശശി തരൂര്‍. നഷ്ട്പ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അടവുനയം വേണമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും നല്ലതിന് നേരെ കണ്ണടക്കരുത്. മോദി അനുകൂല പ്രസ്താവനയില്‍ തിരുത്തല്‍ വരുത്തില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, ക്രിയാത്മക വിമര്‍ശനം ഉണ്ടാകുമെന്നാണ് ശശി തരൂരിന്റെ നിലപാട്. ന്യൂസ് 18 പ്രൈം ഡിബേറ്റ് ചര്‍ച്ചയിലായിരുന്നു തരൂരിന്റെ പ്രതികരണം.
ക്രീയാത്മക വിമര്‍ശനങ്ങള്‍ ഉണ്ടാവണം,പക്ഷേ നല്ലത് ചെയ്താല്‍ അത് അംഗീകരിക്കണമെന്ന നിലപാട് തരൂര്‍ ആവര്‍ത്തിക്കുന്നു.
ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ ശൗചാലയനിര്‍മ്മാണം അംഗീകരിക്കപ്പെടേണ്ട പ്രവര്‍ത്തനമാണ്. എന്നാല്‍ ഭരണഘടനയും മതേതരത്വവും അപകടത്തിലാക്കുന്ന മോദി-അമിത് ഷാ കൂട്ട് കെട്ടിനോട് സന്ധി പാടില്ല.
ശശിതരൂര്‍ അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്ത് കഴിഞ്ഞു. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോദി ഭരണത്തിന്റെ ചില ഘടകങ്ങളെ സ്വാഗതം ചെയ്തും രാഹുല്‍ ഗാന്ധി ശൈലിയെ തള്ളിപറയാതെയുമുള്ള തരൂരിന്റെ നീക്കങ്ങളോട് കോണ്‍ഗ്രസ്സ് ക്യാമ്പില്‍ ആശയകുഴപ്പം പ്രകടമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.