'കുറച്ച് റെഡി മേയ്ഡ് ആളുകളെ അണിനിരത്തി, ചില സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന്, പ്രശ്നമുണ്ടാക്കി പോലീസിനെക്കൊണ്ട് നടപടി എടുപ്പിക്കാനായി ചില അക്രമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്നേയുള്ളൂ. കെ റെയിലിനെതിരെ നടക്കുന്ന സമരത്തിൽ ജനങ്ങളില്ല. ഇത് ചില വിവരദോഷികളും തെക്കും വടക്കും ഇല്ലാത്ത കുറേയെണ്ണവും ചേർന്ന് നടത്തുന്നതാണ്. ആറുവഷളന്മാരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഭരണം. അതുകൊണ്ട് അവർ ഇപ്പോൾ എന്തൊക്കെയോ കാണിച്ചുകൂട്ടുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ നടന്നുകൊണ്ടിരിക്കുന്നത്.'- അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയിലിനെതിരായ പ്രക്ഷോഭം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിലും എറണാകുളത്ത് ചോറ്റാനിക്കരയിലും നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നട്ടാശേരിയില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ത്തിലേക്ക് നീങ്ങി.
advertisement
K Rail | മുങ്ങിച്ചാകാന്‍ നേരത്ത് തീവ്രവാദികളായ ഞങ്ങളെപ്പോലെയുള്ള ജനങ്ങളാ അവനെ രക്ഷിച്ചത്; ഓര്‍മയുണ്ടോ?
മന്ത്രി സജി ചെറിയാന്റെ 'തീവ്രവാദ' പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2018 ല്‍ വെള്ളപ്പൊക്കം വന്ന് മുങ്ങിച്ചാകാന്‍ നേരത്ത് തീവ്രവാദികളായ ഞങ്ങളെപ്പോലെയുള്ള ജനങ്ങളാ അവനെ രക്ഷിച്ചത് അവനെയും അവന്റെ കാറും രക്ഷിച്ചതെന്ന് രോഷാകുലയായി വീട്ടമ്മ. കെ റെയില്‍ പ്രതിഷേധത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വീട്ടമ്മയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
എം എ ആരിഫിനെയും വീട്ടമ്മ വിമര്‍ശിക്കുന്നുണ്ട്. നാലു കൊല്ലം കഴിയുമ്പം വോട്ടും ചോദിച്ച് വരുമ്പോള്‍ ജനങ്ങള്‍ ചോദിക്കുമെന്നും. ആരിഫിന്റെ സീറ്റ് തൂത്തുക്കൂട്ടി അറബിക്കടലില്‍ താഴ്ത്തുമെന്നും വീട്ടമ്മ പ്രതികരിച്ചു. കെ റെയില്‍ സമരത്തിന്റെ കൂടെ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
സര്‍വ്വേ കല്ല് ഊരിയാല്‍ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
മന്ത്രിയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. പ്രളയ സമയത്ത് കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്ന് പറഞ്ഞ് വാവിട്ടുകരഞ്ഞ സജി ചെറിയാന്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നത് വിരോധാഭാസമാണെന്ന് സുധാകരന്‍ പറഞ്ഞു.