കെറെയില്‍ (K-RAIL) സില്‍വര്‍ലൈന്‍ (SILVER LINE) പദ്ധതിക്കെതിരായ സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). സർവ്വേ കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട, തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്നും മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ കാണുന്നത്. ജനങ്ങളുടെ വൈകാരിക പ്രതികരണം മനസ്സിലാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്.
Also Read- കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്
പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും, പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ല. വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചരണം നടത്തും. ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സത്യം മനസ്സിലാക്കുമ്പോൾ സർക്കാരിനെ പിന്തുണയ്ക്കും. നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെ പറഞ്ഞു മനസ്സിലാക്കാം.
സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റി ആകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Also Read- കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് കരാർ; സിൽവർലൈനിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
കെറെയില്‍ സമരം: പോലീസ് സംയമനം പാലിക്കണം, പ്രകോപനമുണ്ടാക്കരുത്; ഡിജിപി
കെറെയില്‍ (K-RAIL) സിൽവർലൈൻ (SILVERLINE) സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതികരണവുമായി ഡിജിപി അനില്‍കാന്ത് (DGP Anil Kant). സമരക്കാര്‍ക്കെതിരെ (Protest) പോലീസിന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ഇതുസംബന്ധിച്ച് നിർദ്ദേശം നല്‍കി. സമരക്കാർക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗം വിവാദമായ സാഹചര്യത്തിലാണ് നിർദ്ദേശം.
അതേസമയം മാടപ്പള്ളിയിലെ (Madappally) കെ റെയിൽ സമരത്തിനിടെ പ്രതിഷേധവുമായത്തിയ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയുമായെത്തിയ ജിജി ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ ആണ് കേസെടുത്തത്. പോലീസിനെതിരെ മണ്ണെണ്ണയൊഴിച്ചതിനും വനിതാ പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്.
അതേസമയം സിൽവർലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരോടുള്ള പോലീസ് അതിക്രമം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്. പോലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജനങ്ങൾക്കെതിരായ പോലീസ് അതിക്രമം പാർലമെന്‍റ് ചർച്ച ചെയ്യണമെന്നും സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K-Rail, Minister Saji Cheriyan