TRENDING:

വയനാട് ഉരുൾപൊട്ടൽ: ‘കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല’; സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്ന് കെ സുധാകരന്‍

Last Updated:

ഈ നടപടി വേണ്ടിയിരുന്നില്ലെന്നും പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട് ഉരുള്‍പ്പൊട്ടലില്‍ ‌അനുവദിച്ച വായ്പയിൽ കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. വയനാടിന്റെ കാര്യത്തില്‍ ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടി വേണ്ടിയിരുന്നില്ലെന്നും പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തുന്ന ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്നും ലേഖനം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
News18
News18
advertisement

അതേസമയം കേരളത്തിലെ വ്യവസായരംഗത്ത് ഉണ്ടായ വളർച്ചയെ പ്രകീർത്തിച്ച് ശശി തരൂർ എഴുതിയ ലേഖനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ വ്യവസായ ആനുകൂല സാഹചര്യമില്ലെന്നും ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശശി തരൂർ ലേഖനം എഴുതിയതെന്നറിയില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളത്തിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടു വരേണ്ടതുണ്ട്. അത് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ശശി തരൂർ എന്ത് സാഹചര്യത്തിന്റെ, ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത് ഞങ്ങൾക്കറിയില്ലെന്ന് സതീശൻ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിൽ പുതുതായി 3 ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെട്ടത്. എന്നാൽ അങ്ങനെയെങ്കിൽ ഒരു മണ്ഡലത്തിൽ ശരാശരി 2000 സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടാവില്ലേ എന്നും വിഡി സതീശൻ ചോദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ഉരുൾപൊട്ടൽ: ‘കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല’; സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്ന് കെ സുധാകരന്‍
Open in App
Home
Video
Impact Shorts
Web Stories