TRENDING:

'പിണറായി സൈക്കോപാത്ത്; അത് തിരിച്ചറിയാൻ നവകേരള സദസ് ഉപകരിച്ചു': കെ. സുധാകരൻ

Last Updated:

''സൈക്കോപാത്ത് എന്ന ഒരു പദത്തിന് അപ്പുറം പറയാന്‍ എനിക്ക് അറിയാത്തത് കൊണ്ടാണ് മറ്റൊരു വാക്ക് കണ്ടെത്താത്തത്. ഇങ്ങനെയൊരു മുഖ്യമന്ത്രി വേണോ വേണ്ടയോ എന്ന് ജനം ആലോചിക്കണം''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൈക്കോപാത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നവനാണ് സൈക്കോ പാത്ത്. ഒരു സൈക്കോ പാത്തിന് മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷത്തെയും ഒന്നടങ്കം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കൂ. പിണറായി വിജയന്‍ സൈക്കോപാത്താണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൈക്കോപാത്ത് എന്ന് വിളിച്ചത് ഒരു അധികപ്പറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. അത് മാത്രം മതിയോ എന്ന് ഞാന്‍ സംശയിക്കുന്നു.'- കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരൻ
കെ. സുധാകരൻ
advertisement

സൈക്കോപാത്ത് എന്ന ഒരു പദത്തിന് അപ്പുറം പറയാന്‍ എനിക്ക് അറിയാത്തത് കൊണ്ടാണ് മറ്റൊരു വാക്ക് കണ്ടെത്താത്തത്. ഇങ്ങനെയൊരു മുഖ്യമന്ത്രി വേണോ വേണ്ടയോ എന്ന് ജനം ആലോചിക്കണം.കണ്ണൂരിന് മാത്രം അറിയാവുന്ന സൈക്കോപാത്തിനെ, നവകേരള സദസിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തിരിച്ചറിയാന്‍ സാധിച്ചു.നവകേരള സദസ് കേരളത്തിലുടനീളം 37 ദിവസമാണ് സഞ്ചരിച്ചത്. ഇതിലൂടെ പിണറായിയുടെ ക്രൂരകൃത്യങ്ങള്‍ ജനങ്ങള്‍ കണ്ടു.കല്യാശേരിയില്‍ എന്റെ കുട്ടികളെ അടിച്ചു, പിണറായി വിജയന്റെ ഗുണ്ടകള്‍ തല്ലിച്ചതച്ചു, അതിനെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായി വിശേഷിപ്പിച്ചു, ഒരു സൈക്കോപാത്തിന് മാത്രമല്ലേ അങ്ങനെ പറയാന്‍ സാധിക്കുകയുള്ളൂ'- കെ സുധാകരന്‍ തുടര്‍ന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രിയുടെ ഗുണ്ടകള്‍ പൊലീസിനെ നോക്കുകുത്തിയാക്കുകയാണെന്നും പിണറായി വിജയന്‍ ക്രൂരതയുടെ പര്യായമാണെന്നും കൊലയാളിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പിണറായിക്ക് അറിയാവുന്നതാണ്. അതിനാലാണ് ഇന്നലെ അക്രമത്തിന് നിര്‍ദേശം നല്‍കിയത്. പിണറായി വിജയന്‍ ഉമ്മാക്കി കാണിച്ചാല്‍ പേടിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്നലത്തെ പൊലീസ് നടപടിക്കിടെ ഷെല്ലുകള്‍ നേതാക്കളുടെ അടുത്തുവന്നുവീണു. അവ പൊട്ടിയിരുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വാഷൗട്ടാകുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി സൈക്കോപാത്ത്; അത് തിരിച്ചറിയാൻ നവകേരള സദസ് ഉപകരിച്ചു': കെ. സുധാകരൻ
Open in App
Home
Video
Impact Shorts
Web Stories