മോൻസൺ മാവുങ്കൽ ഡിവൈഎസ്പിക്കെതിരെ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത്. അതേസമയം ഡിവൈഎസ്പിക്കെതിരെ മോൻസൺ നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് 18 ന് ലഭിച്ചു. ജീപ്പിനുള്ളിൽ വച്ച് തോക്കെടുത്ത് തന്നെ ഭീഷണിപ്പെടുത്തി എന്നും കെ സുധാകരനെതിരെ മൊഴി എഴുതി നൽകണമെന്ന് റസ്തം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
advertisement
കൂടാതെ അറസ്റ്റിൽ ആയതോടെ തന്റെ ഭാര്യയും മക്കളും ഡിവൈഎസ്പിയുടെ അടിമകൾ എന്ന് ഡിവൈഎസ്പി പറഞ്ഞതായും തന്റെ അഭിഭാഷകനെയും കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടി മുഖപത്രം ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ക്കെതിരെയും സുധാകരൻ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ ആർ റസ്തത്തിനെതിരെയും കെപിസിസി അധ്യക്ഷൻ പരാതി നൽകുന്നത്.