കെ സുധാകരനെതിരെ മൊഴി എഴുതി തന്നില്ലെങ്കിൽ വണ്ടിയിൽ ഇട്ട് ചവിട്ടി ഒടിക്കുമെന്ന് പറ‍ഞ്ഞു; DYSPക്കെതിരെ മോൻസൺ മാവുങ്കലിന്റെ പരാതി

Last Updated:

വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നു പറഞ്ഞ് റിപ്പോർട്ട് എഴുതി കൊടുത്താൽ ആരും തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറഞ്ഞ് തെറി വിളിച്ചു

news 18
news 18
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ മോൻസൻ മാവുങ്കലിന്റെ പരാതി. കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ DySP സമർദ്ദം ചെലുത്തിയെന്ന് മോൻസൺ മാവുങ്കൽ. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ നട്ടെല്ല് ചവുട്ടിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ മോൻസൻ പറയുന്നു.
സുധാകരന്റെ പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും പോക്സോ കേസിൽ കെ സുധാകരനെ കുടുക്കാൻ ശ്രമം ഉണ്ടായെന്നും മോൻസൻ പരാതിയിൽ ആരോപിച്ചു. ജയിൽ സുപ്രണ്ട് വഴി കോടതിയ്ക്കാണ് മോൻസൺ പരാതി നൽകിയത്. കോടതിയിൽ സമർപ്പിച്ച പരാതിയുടെ പകർപ്പ് ന്യൂസ് 18 ന് ലഭിച്ചു.
ജീവപര്യന്തം ശിക്ഷിച്ച് കോടതി ജയിലിലേക്ക് അയച്ചപ്പോൾ അന്ന് അവിടെയുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പത്രക്കാരും മറ്റും ഉള്ളതിനാൽ അദ്ദേഹത്തിന്റെ വണ്ടിയിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു.
advertisement
Also Read- ‘തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ DYSP ഭീഷണിപ്പെടുത്തി’; മോൻസൺ മാവുങ്കൽ കോടതിയിൽ
കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിന് അടുത്തുള്ള പെട്രോൾ പമ്പിൽ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി ഡിവൈഎസ്പി ആരോടോ ഫോണിൽ സംസാരിച്ചു. ഇതിനു ശേഷം തന്നെ മോശമായ ഭാഷകൾ ഉപയോഗിച്ച് ചീത്ത വിളിച്ചു.
Also Read- കെ. സുധാകരന്റെ ഭാര്യക്കെതിരെ വിജിലൻസ്; അക്കൗണ്ട് വിവരങ്ങൾ തേടി കത്ത് അയച്ചു
കെ സുധാകരന് എതിരായ രണ്ട് മൊഴി ഇപ്പോൾ എഴുതി തന്നില്ലെങ്കിൽ വണ്ടിയിൽ ഇട്ട് തന്നെ ചവിട്ടി ഒടിക്കുമെന്നും തോക്ക് കൊണ്ട് തല അടിച്ചു പൊട്ടിക്കുമെന്നും പറഞ്ഞു. വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നു പറഞ്ഞ് റിപ്പോർട്ട് എഴുതി കൊടുത്താൽ ആരും തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറഞ്ഞ് തെറി വിളിച്ചു.
advertisement
കള്ളമൊഴി നൽകാൻ പറ്റില്ലെന്ന് പറഞ്ഞ തന്നോട് ഇനിയൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി കാണിച്ചു താരമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
പോക്സോ കേസിൽ സുധാകരൻ തന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും 25 ലക്ഷം രൂപ അദ്ദേഹം പറഞ്ഞിട്ടാണ് തനിക്ക് തന്നത് എന്ന് പറയണമെന്നുമാണ് ഡിവൈഎസ്പി ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കളെയടക്കം തെറി പറഞ്ഞു. തന്റെ കൂടെയുണ്ടായിരുന്ന പൊലീസുകാരൻ ഇതിനെല്ലാം സാക്ഷിയാണെന്നും പരാതിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ സുധാകരനെതിരെ മൊഴി എഴുതി തന്നില്ലെങ്കിൽ വണ്ടിയിൽ ഇട്ട് ചവിട്ടി ഒടിക്കുമെന്ന് പറ‍ഞ്ഞു; DYSPക്കെതിരെ മോൻസൺ മാവുങ്കലിന്റെ പരാതി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement