ജയരാജന്റെ ഭാര്യ ക്വാറന്റീനിൻ അല്ലായിരുന്നെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഭർത്താവിന് കോവിഡ് പോസിറ്റീവ് ആയാൽ ഭാര്യ ക്വാറന്റീനിൽ ആവില്ലെ?. ഒരു ലോക്കറിന്റെ കാര്യമല്ല. നാലു ലോക്കറിന്റെ കാര്യമാണ് അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നത്. ലോക്കർ തുറന്ന് വേണ്ടതെല്ലാം മാറ്റിയ ശേഷമാണ് ഒരു പവനുളള മാലയുടെ തൂക്കം നോക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
സി.പിഎമ്മിനെ ഇറക്കി സമരക്കാരെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് അപ്പോൾ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സമരത്തെ അക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല. പ്രതിഷേധ സമരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവമോർച്ചാ പ്രവർത്തകർക്കുനേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. പാപ്പിനിശ്ശേരിയിലെ പാർട്ടി ഓഫീസിൽ നിന്ന് സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ. ഡി വൈ എഫ് ഐക്കാരെ തൊട്ടാൽ എസ് ഐയും പോലീസും ഇവിടെ നിന്ന് പോകില്ലെന്നാണ് ഭീഷണിമുഴക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.