TRENDING:

'വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ്'; കെ സുരേന്ദ്രന്‍

Last Updated:

'ഇന്ന് റിയാസ് പറയുന്നു ഷംസീർ പറഞ്ഞതാണ് ശരിയെന്ന്. അതിനർഥം ഗോവിന്ദന് ആ പാർട്ടിയിൽ ഒരു വിലയും ഇല്ല'.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അടുത്തകാലത്തായി വലിയ തോതിലുള്ള സാമുദായിക ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്.
advertisement

കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന ഇന്ന് തിരുത്താനുള്ള ശക്തി റിയാസിനുണ്ടെങ്കിൽ കാര്യങ്ങൾ വളരെ വ്യക്തമാണെന്നും റിയാസിന്റെ നേതൃത്വത്തിൽ സിപിഎം നടത്തുന്ന മുസ്ലീം വോട്ടിന് വേണ്ടിയുള്ള പ്രാകൃത സമീപനം ശക്തി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഷംസീർ പറഞ്ഞതാണ് ശരിയെന്ന് ഇന്ന് റിയാസ് പറയുന്നു അതിനർഥം ഗോവിന്ദന് ആ പാർട്ടിയിൽ ഒരു വിലയും ഇല്ല. പാർട്ടിയും ഭരണവും നിയന്ത്രിക്കുന്നത് റിയാസാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also read-സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്

advertisement

ഭരണപരാജയം മറച്ചുപിടിക്കാനു ജനപിന്തുണ വർധിപ്പിക്കാനുള്ള ബോധപൂർവമായ വർഗീയ നീക്കമാണ് ഇപ്പോൾ സിപിഎമിൽ നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഷംസീർ മാപ്പുപറയുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ബിജെപി തീരുമാനമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസ്'; കെ സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories