സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Last Updated:

എ കെ ബാലനോടുള്ള പരിഹാസം ജന്മിത്വ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ്
മുഹമ്മദ് റിയാസ്
കണ്ണൂർ: സ്പീക്കർ എ എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതൊന്നും ആരും തിരുത്തിയിട്ടില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സ്പീക്കർ മത വിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയതാണ്.
സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും. എ കെ ബാലനോടുള്ള പരിഹാസം ജന്മിത്വ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും മുഹമ്മദ് റിയാസ് കണ്ണൂരിൽ പറഞ്ഞു.
Also Read- ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടത്; എന്‍എസ്എസ് ഒറ്റയ്ക്കല്ല; ബിജെപി പ്രതിഷേധിക്കുമെന്ന് കെ.സുരേന്ദ്രന്‍
കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മതവിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടി പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Next Article
advertisement
അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
അദിതി കൊലക്കേസ്; ആറുവയസുകാരിയെ പീഡിപ്പിച്ചു പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
  • സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയും റംല ബീഗവും ആറുവയസുകാരി അദിതിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം.

  • പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉള്‍പ്പെടെ പരിഗണിച്ച് ഹൈക്കോടതി വിധി.

  • കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

View All
advertisement