ഇതിനിടെ, കെ. സുരേന്ദ്രൻ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയെ ആക്രമിച്ച കേസിലാണ് ജാമ്യാപേക്ഷ നൽകിയത്. റാന്നി മജിസ്‌ട്രേട്ട് കോടതി നേരത്തെ ഈ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
നേരത്തെ, ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ നിലപാട് കൂടിയറിഞ്ഞശേഷമാകും പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹര്‍ജിയില്‍ തീരുമാനമാവുക. വധശ്രമവും ഗൂഢാലോചനയും ഒരുമിച്ച് വന്നതിനാലാണ് ജാമ്യം തള്ളുന്നതെന്നായിരുന്നു റാന്നി കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 6:01 PM IST