സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
Last Updated:
പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. വധശ്രമവും ഗൂഢാലോചനയും ഒരുമിച്ച് വന്നതിനാലാണ് ജാമ്യം തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി. അതേസമയം 2012ൽ ചാലക്കയം ടോൾഗേറ്റ് തകർത്ത കേസിൽ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു.
സുരേന്ദ്രനെ ഒരുമണിക്കൂർ പൊലീസിന് ചോദ്യംചെയ്യാനും കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിനുശേഷം സുരേന്ദ്രന് ബന്ധുക്കളുമായി ഫോണിൽ സംസാരിക്കാം. ഇന്നു വൈകുന്നേരം 7മണിക്കകം ചോദ്യം ചെയ്യാനാണ് ഉത്തരവ്. ജയിൽ മാറ്റത്തെക്കുറിച്ച് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വന്നശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സുരേന്ദ്രന് പിന്തുണയുമായി കോട്ടാരക്കര സബ്ജയിലിന് മുന്നിൽ പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ വാദങ്ങൾ നിരത്തിയത്. സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ട് എന്നും പ്രൊസുക്യൂഷൻ പറഞ്ഞു. എന്നാൽ പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ വാദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 3:32 PM IST