കണ്ണൂര്‍ കേസില്‍ കെ സുരേന്ദ്രന് ജാമ്യം
Last Updated:
കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് ജാമ്യം ലഭിച്ചത്. പക്ഷേ ഈ കേസില്‍ ജാമ്യം ലഭിച്ചത് കൊണ്ട് സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയുകയില്ല.
നേരത്തെ സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റാന്നി കോടതി തള്ളിയ സുരേന്ദ്രന്റെ ജാമ്യപേക്ഷ ഇന്ന് പത്തനംതിട്ട പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. അതില്‍കൂടി ജാമ്യം ലഭിച്ചാലെ സുരേന്ദ്രന്‍ പുറത്തിറങ്ങുന്ന കാര്യത്തില്‍ തീരുമാനമാവുകയുള്ളു. റാന്നി മജിസ്‌ട്രേട്ട് കോടതി നേരത്തെ ഈ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മേല്‍ക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചാലും നാളയെ കോടതി പരിഗണിക്കാന്‍ സാധ്യതയുള്ളു. ഇതില്‍ പൊലീസിന്റെ നിലപാട് കൂടിയറിഞ്ഞശേഷമാകും ജാമ്യഹര്‍ജിയില്‍ തീരുമാനമാവുക. വധശ്രമവും ഗൂഢാലോചനയും ഒരുമിച്ച് വന്നതിനാലാണ് ജാമ്യം തള്ളുന്നതെന്നായിരുന്നു റാന്നി കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. 2012ല്‍ ചാലക്കയം ടോള്‍ഗേറ്റ് തകര്‍ത്ത കേസില്‍ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 11:35 AM IST