"ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നു. ഇതിന് മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നു. പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽആയിരങ്ങൾ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരൻപിള്ള കാരണം തന്നെ. ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സർവ്വേ നടപടികൾ മുടങ്ങിക്കിടക്കുന്നതും ബി. ജെ. പി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാൽപ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം...." എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
advertisement
Also Read 'പി.എച്ച്.ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നില്ല'; ഐസക്കിന് മറുപടിയുമായി ശ്രീധരന്‍പിള്ള
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശ്രീധരൻ പിള്ള കേന്ദ്രത്തിനയച്ച കത്ത് പുറത്ത് വന്നത് വിവാദങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
