'ജനം ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടേയെന്ന സാഡിസ്റ്റ് മനോഭാവം': ശ്രീധരന്‍പിള്ളയ്ക്കെതിരെ മുഖ്യമന്ത്രി

Last Updated:

രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് തന്നെ ബാധ്യതയായിരിക്കും. ബിജെപി ആ ഗണത്തില്‍പ്പെടുന്നുവെന്ന് തെളിയിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടസപ്പെടുത്തിക്കൊണ്ട് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിന് കത്തയച്ചത് ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കണം. ദേശീയപാത വികസന അതോറ്റിയുടെ നടപടി അവസാനിപ്പിക്കണം എന്നാണ് ശ്രീധരന്‍ പിള്ളയുടെ കത്തില്‍ പറഞ്ഞിരിക്കുന്നത്. ജനങ്ങള്‍ ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തെ കേന്ദ്രം തഴഞ്ഞിരിക്കുകയാണ്. ദേശീയപാത വികസനമെന്ന അഭിലാഷത്തിന്റെ ചിറകരിയുന്നു. ദേശീയപാത വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാം ചെയ്തു. മുടങ്ങിക്കിടന്ന പാത വികസനത്തിന് മുന്‍കയ്യെടുത്തത് ഇടതുസര്‍ക്കാരാണ്. കത്തയച്ചശേഷം പ്രളയത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ള അതിനെ ന്യായീകരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വം എന്താണെന്നുള്ള പ്രാഥമിക അറിവ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ നാടിന് തന്നെ ബാധ്യതയായിരിക്കും. ബിജെപി ആ ഗണത്തില്‍പ്പെടുന്നുവെന്ന് തെളിയിച്ചിരിക്കുകയാണെന്നും പിണറായി പറഞ്ഞു.
advertisement
സാമ്പത്തികമായി സഹായിക്കാത്തതിനു പുറമെ കേരളത്തിന്റെ നവോത്ഥാന-പാരമ്പര്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമവും വര്‍ഗീ ചേരിതിരിവുണ്ടാക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചു. പുറത്ത് നിന്ന് ലഭിക്കേണ്ട സഹായം തടഞ്ഞുവെച്ചു. ഒരാപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ലോകത്തിന് മുന്നില്‍ വിളിച്ചോതിയ ജനതയെ വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനം ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടേയെന്ന സാഡിസ്റ്റ് മനോഭാവം': ശ്രീധരന്‍പിള്ളയ്ക്കെതിരെ മുഖ്യമന്ത്രി
Next Article
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement