'പി.എച്ച്.ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നില്ല'; ഐസക്കിന് മറുപടിയുമായി ശ്രീധരന്‍പിള്ള
Last Updated:
'സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാന്‍ വന്ന സംഘത്തിലുണ്ടായിരുന്നു. പാര്‍ട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്.'
കൊച്ചി: ദേശീയ പാത വികസനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിനു മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രളയ ദുരിതത്തില്‍പ്പെട്ടവരുടെ സ്ഥലം ഏറ്റെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കിരക്ക് അയച്ച കത്തില്‍ താന്‍ ആവശ്യപ്പെട്ടതെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പിഎച്ച്ഡി കിട്ടിയതുകൊണ്ട് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും അദ്ദേഹം തോമസ് ഐസക്കിനെ പരിഹസിച്ചു. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പലരും വന്നു മെമ്മൊറാണ്ടം തരാറുണ്ട്. വായിച്ചുനോക്കി അതു ബിജെപിയുടെ കവറിംഗ് ലെറ്റര്‍ വച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചു നല്‍കാറുണ്ട്. അതാണ് ചെയ്തത്. സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാന്‍ വന്ന സംഘത്തിലുണ്ടായിരുന്നു. പാര്‍ട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. ആവശ്യം കാര്യപ്രസക്തമാണെങ്കില്‍ സഹായിക്കാവുന്നതുപോലെ സഹായിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
Also Read 'ദേശീയപാത വികസനം അട്ടിമറിച്ചു'; ശ്രീധരൻപിള്ള ഗഡ്ക്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട് ഐസക്ക്
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2019 5:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പി.എച്ച്.ഡി കിട്ടിയതുകൊണ്ട് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്നില്ല'; ഐസക്കിന് മറുപടിയുമായി ശ്രീധരന്‍പിള്ള


