സര്‍ക്കാരിനെ ആക്രമിക്കാന്‍ പാവപ്പെട്ട പെണ്‍കുട്ടിയെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന ഇ.പി. ജയരാജന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിനും സുരേന്ദ്രന്‍ മറുപടി നല്‍കി. പാവപ്പെട്ട പെണ്‍കുട്ടിക്ക് മാസാമാസം വ്യക്തിപരമായി ഒരു കാശും കമ്പനിക്ക് വേറെ കാശുമാണോ കൊടുത്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
‘എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? മാസപ്പടി വിവാദത്തില്‍ ഇ.പി ജയരാജന്‍
ജയരാജന്‍ മാസപ്പടിയുടെ ആശാനാണെന്നും പാര്‍ട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന്‍ ഇപ്പോള്‍ ‘വിജയ വിജയ വിജയ’ എന്നു വിളിച്ച് പിണറായി വിജയന് ഭജഗോവിന്ദം നടത്തുകയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
advertisement
പുതുപ്പള്ളിയില്‍ വികസനമാണ് ചര്‍ച്ചയാവുക. കേന്ദ്രം നടപ്പിലാക്കിയ എല്ലാ പദ്ധതികളും മണ്ഡലത്തില്‍ ചര്‍ച്ചയാക്കും. വികസനം പറഞ്ഞു നടക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും പുതുപ്പള്ളിയിലൂടെ സഞ്ചരിക്കണം. എന്തെങ്കിലും ഒന്ന് കാണിച്ചു തരണം. ഒന്നും പറയായാനില്ലാത്തത് കൊണ്ടാണ് അവര്‍ മണിപ്പുര്‍ വിഷയം ചര്‍ച്ചയാക്കുമെന്ന് പറയുന്നത്.
മണിപ്പുരില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ നടന്നത് വര്‍ഗീയ സംഘര്‍ഷമാണെന്ന് പ്രചരിപ്പിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണത്. പക്ഷെ ഇത് മനഃപൂര്‍വം മറച്ചുവെക്കുന്നു. പുതുപ്പള്ളിയില്‍ എന്‍ഡിഎയും ഐഎന്‍ഡിഎയും തമ്മിലാണ് മത്സരമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

